Trending

കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം ഡിസംബറിൽ




നൂറ്റി പന്ത്രണ്ട് വർഷം പിന്നിട്ട കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൻ്റെ വിപുലമായ പൂർവ്വ വിദ്യാർഥി സംഗമം *(മധുരസ്മൃതി 2023)* സ്കൂൾ OSA യുടെ ആഭിമുഖ്യത്തിൽ 2023 ഡിസംബറിൽ നടത്താൻ തീരുമാനിച്ചു.  

 സംഗമത്തിൽ കൊടിയത്തൂരിൻ്റെയും സ്കൂളിൻ്റെയും ചരിത്രം കോർത്തിണക്കിയുള്ള സ്കിറ്റും പൂർവ്വ വിദ്യാർഥികളുടെ ഗാനമേളയും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

പരിപാടികളുടെ തുടക്കം കുറിച്ച് കൊണ്ട് *2023 മെയ് 13ന് ശനിയാഴ്ച* സ്കൂളിൽ വെച്ച് *മധുര സ്മൃതി 2023* വിളംബര പരിപാടി നടത്തുന്നതാണ്.
അതിന്റെ മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികളുടെ ബേച്ച് തിരിക്കൽ പരിപാടി പൂർത്തീകരിക്കും.

സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന സ്കൂളിന് ആശ്വാസമേകാൻ പുതിയ കെട്ടിടം പണിയാനായി സ്ഥലം കണ്ടെത്തി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്കൂളിൽ ചേർന്ന സംഗമം സ്വാഗതസംഘം യോഗം തീരുമാനിച്ചു.  

ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (OSA) പ്രസിഡൻ്റ് ടി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  

പി.ടി.എ പ്രസിഡൻറ് അഡ്വ. ഉമർ പുതിയോട്ടിൽ, ഹെഡ് മാസ്റ്റർ ഇ.കെ.അബ്ദുസ്സലാം, സ്വാഗതസംഘം ഭാരവാഹികളായ നാസർ കൊളായി, മുഹമ്മദ് പുതിയോട്ടിൽ, എ.പി. മുജീബ്, റസാഖ് കൊടിയത്തൂർ, കെ.ടി.മൻസൂർ, ഇ.കെ. മായിൻ, കെ.സി. റിയാസ് കക്കാട്, നൗഫൽ പുതുക്കുടി, കെ.സി. റിയാസ് കാരക്കുറ്റി, റഷീദ് അയിൽ, വി.സി. അബ്ദുല്ലക്കോയ, മുഹമ്മദലി, ഫൈസൽ പുതുക്കുടി  തുടങ്ങിയവർ സംസാരിച്ചു.  

സ്വാഗതസംഘം കോ - ഓർഡിനേറ്റർ മുനവ്വിർ. കെ.എം സ്വാഗതവും ജന: കൺവീനർ മജീദ് പുതുക്കുടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post