Trending

ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയി




വസ്തുനികുതി പരിഷ്കരണം സംബദ്ധിച്ച് ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിൽ ഇത് ജനങ്ങളെ കൊള്ളയടിക്കുന്ന തീരുമാനമാണെന്നും കേരളം ഇത് വരെ കേട്ടുകേൾവിയില്ലാത്ത ഒരു ഭരണകൂടവും ഇത് വരെ നടപ്പിലാക്കാത്ത വലിയ നികുതി വർദ്ധനാവ് ആണ് ഇതെന്നും ഈ വർദ്ധനവിനെതിരെ ഭരണ സമിതി ഒന്നടങ്കം പ്രതിഷേധിക്കണമെന്നും ഇത് പിൻവലിക്കാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്നും ജനങ്ങൾക്കൊപ്പം നിൽക്കാൻ പ്രതിജ്ഞ്ഞ ബദ്ധമാകണെമെന്നും യു.ഡി.എഫ് അംഗം പി.കെ ഹഖീം മാസ്റ്റർ ആവശ്യപ്പെട്ടപ്പോൾ ഇത് ഗവൺമെന്റ് നയമാണെന്നും ഇത് നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്നും ഇതിൽ നിന്ന് പിന്നോട്ട് പോവാൻ സാധ്യമല്ലെന്നും  അറിയിച്ചപ്പോൾ യു.ഡി എഫ് മെമ്പർമാർ ഒന്നടങ്കം വിയോചന കുറിപ്പ് രേഖപ്പെടുത്തി ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോരുകയും കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
പ്രതിഷേധ പ്രകടനത്തിന് പി.ടി എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഇ.പി വൽസല, ഫസീല സലീം എന്നിവർ നേതൃത്വം നൽകി
തുടർന്ന് നടന്ന പ്രതിഷേധയോഗം എൻ.പി ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, ഷാഫി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി, ശരീഫ് മലയമ്മ, ഫഹദ് പാഴൂർ, ഹമീദ് മലയമ്മ തുടങ്ങിയവർ സംസാരിച്ചു എം കെ അജീഷ് സ്വാഗതവും പി.കെ ഹഖീം മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post