Trending

അത്‌ലറ്റിക്‌ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു





കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ മേഖലാതല സമ്മർ കോച്ചിംഗ് ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.50 താരങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നു. താരങ്ങൾക്ക് സൗജന്യമായി ലഘു ഭക്ഷണവും ജഴ്സിയും നൽകുന്നു.സ്റ്റേറ്റ് താരം എ അവിനാഷാണ് പരിശീലകൻ. ചടങ്ങിൽ പി വലീദ് അധ്യക്ഷത വഹിച്ചു. കെ ഗിൻജിത്ത്,പി വിനു, പി ഷഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം സി ടി ഇല്യാസ് സ്വാഗതവും പി പി ബഫീർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post