Trending

തിരുവമ്പാടിയിൽ മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി






തിരുവമ്പാടി : ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ ശുചീകരത്തിൻ്റെ ഭാഗമായി ആരോഗ്യ ജാഗ്രത 2023 - പത്തിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി.
തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ പോലീസ്‌ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തി.

തിരുവമ്പാടി വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ മുഴുവൻ കടകളും പരിസരവും ശുചീകരിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ജിജി ഇല്ലിക്കൽ , യൂത്ത് വിംഗും നേതൃത്വം നൽകി.


ഗ്രാമ പഞ്ചായത്തിലെ 27 അംഗൻവാടികളിലും ഐ.സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ അംഗൻവാടിയും പരിസരവും ശുചീകരിച്ചു.ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ , അംഗൻവാടി വർക്കർമാർ , ഹെൽപ്പർമാർ നേതൃത്വം നൽകി.

തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ നടന്ന പഞ്ചായത്ത്തല ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, ബിബിൻ ജോസഫ് (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, സർക്കിൾ ഇൻസ്പെക്ടർ സുമിത്ത് കുമാർ കെ., ഗിരീഷ് കെ.ആർ (എസ്.ഐ) രഞ്ജിനി (എ.എസ്സ്) അയന (എച്ച്.ഐ) ശ്രീജിത്ത് കെ.ബി (ജെ.എച്ച്.ഐ) കെ.സിസെയ്ത് മുഹമ്മദ്, സൽമ (അംഗൻവാടി വർക്കർ) നൗഷാദ് പി.എം സാവിത്രി (ആശവർക്കർ) എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post