Trending

വിഷുദിനത്തിൽ നുറുമേനിവിളവെടുപ്പ്.




കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാംവാർഡിലെ എള്ളങ്ങൽ പ്രദേശത്തെ കാർഷിക കൂട്ടായ്മയുടെ കീഴിൽ വിഷുദിനത്തിൽ പച്ചക്കറികൃഷിയിൽ നുറുമേനി വിളവെടുപ്പ്നടത്തി.പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ്   ഈ കൂട്ടായ്മ  വർഷങ്ങളായി  കൃഷി ചെയ്ത് വരുന്നത്.പയർ,മത്തൻ,ചിരങ്ങ,വെണ്ട,പടവലം,വെള്ളരി,കക്കിരി തുടങ്ങിയ പച്ചക്കറികളാണ് ആന്യംപാടത്ത് കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയത്.വിളവെടുപ്പ് ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ്മെമ്പർ ഫസൽ കൊടിയത്തൂർ നിർവ്വഹിച്ചു.കർഷകരായ അജ്മൽപുതുക്കുടി, അബ്ദുസ്സലാം ഇ,അസ്‌ക്കർ പുതുക്കുടി,മൻസൂർ പുതുശ്ശേരി,കദീജ ഇ,ജമീല ഇ എന്നിവർ നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post