Trending

SSLC വിദ്യാർത്ഥികൾക്ക് 2.5 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി കാരശ്ശേരി ജെ സി ഐ




മുക്കം: JCI കാരശ്ശേരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ എംപവർ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് നടത്തൂന്ന എംപവറിങ് യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഒരു മോട്ടിവേഷണൽ സെഷനും JCI TALENT HUNT EXAMINATION നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഈ വരുന്ന ഏപ്രിൽ 27 വ്യഴാഴ്ച രാവിലെ മുക്കം ഓർഫനേജ് സ്കൂളിൽ ആണ് പ്രോഗ്രാം.

ഈ വർഷം SSLC എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോഗ്രാമിൽ പങ്കെടുക്കാം .

ഈ എക്സാമിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് 10000 രൂപയും , രണ്ടാം സ്ഥാനത്തിന് 5000 രൂപയും , മൂന്നാം സ്ഥാനത്തിന് 3000 രൂപയും CASH PRIZE നൽകുന്നതാണ്. കൂടാതെ ഓരോ സ്കൂളിൽ നിന്നും ഒന്നാമതെത്തുന്ന ആൾക്ക് 1000 രൂപ വീതം CASH PRIZE ഉം ലഭിക്കുന്നതാണ്. TOP 100 വിദ്യാർത്ഥികൾക്ക് 2000 രൂപയുടെ വീതം സ്കോളർഷിപ്പും നൽകുന്നതാണ്.

ഏപ്രിൽ 27 വ്യാഴാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ആണ് പ്രോഗ്രാം നടക്കുക.
പരിപാടിയുടെ ഉദ്ഘാടനം MLA ലിന്റോ ജോസഫ് നിർവഹിക്കുന്നതാണ്


പ്രമുഖ ജെ സി ഐ ട്രൈനെർ റാഫി എളേറ്റിലിന്റെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
11 മണി മുതൽ 12.30 വരെ ആയിരിക്കും എക്സാം .

ഇതിന്റെ ഒരു followup ആയി സ്കോളർഷിപ്പ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും career guidance ക്ലാസും ഇതിനോടൊപ്പം നൽകുന്നതാണ്.

ഗൂഗിൾ ഫോം , വാട്സപ്പ് , എന്നിവയിലൂടെ രെജിസ്ട്രേഷൻ ചെയ്യാം. ഏപ്രിൽ 25 അവസാന തീയതി.

മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കായി ആദ്യമാണ് ഇങ്ങനെ ഒരു പദ്ധതി എന്ന് JCI കാരശ്ശേരി
പ്രസിഡന്റ് ഷഹ്‌റാജ് അറിയിച്ചു,
സെക്രട്ടറി സിദീഖ്,
ട്രഷറർ അബ്ദുറഹ്മാൻ,
പ്രോഗ്രാം ഡയറക്ടർ യാസീൻ, സ്ഥാപക പ്രസിഡന്റ്‌ നിയാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post