Trending

മാതൃ വിദ്യാലയത്തെ മാറോടണച്ചു 1982 SSLC ബാച്ച്






കൂളിമാട് : പടിയിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാതൃവിദ്യാലയത്തെ മാറോടണച്ചു മാതൃകയാവുകയാണ് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് . കഴിഞ്ഞ 13 ന് നടന്ന സംഗമത്തിന്റെ തുടർ പ്രവർത്തന ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിന് ബാച്ച് കൂട്ടായ്മ വക വോൾ ഫാൻ നല്കിയാണ് പുതിയ മാതൃക സൃഷ്ടിച്ചത് . പി.ടി.എ. വൈ: പ്രസിഡണ്ട് സി.വി. അബ്ദുന്നാസിറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഗമ സംഘാടക സമിതി ചെയർമാൻ ബശീർ പുളിയത്തിങ്ങൽ പ്രധാനധ്യാപകൻ പി.മുരളീധരന് ഫാൻ കൈമാറി. എൻ.സുധീഷ് കുമാർ , പി. അബ്ദുൽ മജീദ് , കെ.എ. സിദ്ദീഖുൽ അക്ബർ, മജീദ് കൂളിമാട് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post