Trending

നാടിനെ നടുക്കിയ താനൂരിലെ ബോട്ടപകടം: വരമൊഴി വാട്സ്ആപ്പ് ഗ്രൂപ്പ് കുടുംബം അനുശോചനം രേഖപ്പെടുത്തി






സംസ്ഥാനത്തെ നടുക്കിയ മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ അനുശോചനാർത്ഥം (2023. മെയ്‌.9. ചൊവ്വ ) രാത്രി 7.30 മുതൽ 9 മണി വരെ ഓൺലൈനിൽ ആയി വരമൊഴി നടത്തിയ അനുശോചന യോഗത്തിൽ ഫൈസൽ പെരുവയൽ അധ്യക്ഷതയും, രജിത അശ്വതി സ്വാഗതവും നിർവഹിച്ചു. വരമൊഴിയിലെ അംഗങ്ങളും സാഹിത്യ രംഗത്തെ പ്രമുഖരുമായ ഉമ്മർകോയ ഉംറാസ്, എ. ആർ. കൊടിയത്തൂർ, മജീദ് കൂളിമാട്, അശ്റഫ് കല്ലോട്, റഹിം കുളത്തൂർ, മൊയ്തു പാറമ്മൽ, ചാരുംമൂട് ഷംസുദ്ധീൻ, അനിൽ മണ്ണത്തൂർ, സബീഷ് തൊട്ടിൽപ്പാലം, മണി കാവശ്ശേരി, ലിജുഗോപാൽ (യു.കെ), രാഗേഷ് കൂടത്തായി, രതീഷ് മാനിപുരം, തങ്കമ്മ കപിൽനാഥ് എരുമേലി, റുക്‌സാന കക്കോടി, ആമിന ജിജു, സുഹാസിനി തലശ്ശേരി, വിജയശ്രീ രാജീവ്‌ പേരാമ്പ്ര, പ്രിൻസി കമ്പിളിപ്പറമ്പ്, ഫാസില കൊളത്തറ, താജിന റഷീദ് കടലുണ്ടി, സാഷ കണ്ണൂർ, ഷബ്‌ന അബൂബക്കർ വെന്നിയൂർ എന്നിവർ യോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സംസാരിച്ചു.
===================

Post a Comment

Previous Post Next Post