Trending

നമ്പികുളം വ്യൂ പോയിൻ്റിൽ യുവാവിനെ,മരിച്ച നിലയിൽ കണ്ടെത്തി



കൂരാച്ചുണ്ട് :നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിൻറിൽ യുവാവ് കൊക്കയിൽ വിണ് മരിച്ച നിലയിൽ. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരൻ്റെ മകൻ രാഹുലിനെയാണ് ( 32 )മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൂരാച്ചുണ്ട് പോലീസും, ഫയർഫോഴ്സും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂരാച്ചുണ്ട് പോലിസ് സബ് ഇൻസ്പെക്ടർ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്നലെ വൈകിട്ട് 6 മണിയോടെ ബോഡി പോസ്റ്റമോർട്ടത്തിനായി ,മെഡിക്കൽ കോളേജിലേക്ക് അയച്ചു. അസ്വഭാവിക മരണത്തിന്  കൂരാച്ചുണ്ട് പോലിസ്  കേസെടുത്തു.

Post a Comment

Previous Post Next Post