Trending

പതങ്കയത്ത് പുഴയിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി




കോടഞ്ചേരി: പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ്  താനൂർ സ്വദേശികളെ രണ്ടുപേരാണ് പുഴയിലെ മദ്ധ്യഭാഗത്ത് കുടുങ്ങിയത് വടം കെട്ടിയാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്.

ഉച്ചകഴിഞ്ഞ് മലയോര പ്രദേശത്ത് എല്ലാദിവസവും ഇപ്പോൾ മഴയാണ്.പുഴയിൽ ഇറങ്ങുമ്പോൾ വളരെയധികം ശ്രദ്ധിച്ചില്ലേൽ അപകടം സംഭവിക്കും.

അന്യ ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് നാട്ടുകാരുടെയും, മുന്നറിയിപ്പ് ബോർഡുകളെയും അവഗണിച്ചുകൊണ്ട് പുഴയിൽ ഇറങ്ങുന്നത്.
കോടഞ്ചേരി പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുഴയിൽ ഇറങ്ങുന്നത് നേരത്തെ നിരോധിച്ചതാണ്.

Post a Comment

Previous Post Next Post