Trending

"പ്രതിഭാധരം, എസ്എസ്എൽസി പ്രതിഭകളെ ഗേറ്റ് അക്കാദമി ആദരിച്ചു







എസ് എസ് എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ഗെയ്റ്റ് അക്കാദമി ആദരിച്ചു. പരിപാടി കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് ഷിജിനി ഉണ്ണി ഉൽഘാടനം ചെയ്തു.
വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിവി സക്കറിയ, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ്, ബ്ലോക്ക് മെമ്പർ പി. അബൂബക്കർ, വാർഡ് മെമ്പർ ഓട്ടുപാറ സരോജിനി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഗേറ്റ് ജനറൽ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ഈ വർഷം 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള മോട്ടിവേഷൻ ക്ലാസിന് ജസീൽ ആമയൂർ, റിയാസ് കാപ്പിൽ എന്നിവർ നേതൃത്വം നല്കി.

വിദ്യാർത്ഥികളായ സ്വേത, ശ്രേയ ബാബു, സാരംഗ്, അനന്യലക്ഷ്മി & പാർട്ടി, വിദ്യാരാജു & പാർട്ടി പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
പ്രമുഖ വയലിനിസ്റ്റ് മാസ്റ്റർ അബിയുടെ കലാ പ്രകടനങ്ങൾ വിദ്യാർത്ഥികളിൽ ആവേശമുണ്ടാക്കി.

അധ്യാപകരായ റജീന, സാബിറ, സൽമ, ധന്യ, നുബുല എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post