Trending

മാവൂർ പ്രെസ്സ് ക്ലബ്ബിന് പുരസ്‌കാരം





മാവൂർ :കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരം മാവൂർ പ്രസ് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി.കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പരിപാടിയിൽ
അബ്ദുൽ സമദ് സമദാനി എം.പി. പുരസ്കാരം കൈമാറി.
മാവൂർ പ്രസ് ക്ലബ്ബിന്റെ ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി. 22 വർഷം മുമ്പ് അടച്ചുപൂട്ടിയ മാവൂർ ഗ്രാസിം ഫാക്ടറി വിഷയവുമായി ബന്ധപ്പെട്ട് മാവൂർ പ്രസ് ക്ലബ് തയ്യാറാക്കിയ
പ്രത്യേക സപ്ലിമെന്റിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുരസ്കാരത്തിന് മാവൂർ പ്രസ് ക്ലബ്ബിനെ പരിഗണിച്ചത്.
ചടങ്ങിൽ ഇത്തവണത്തെ
ഉപഭോക്ത്യ രത്ന അവാർഡ് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങി.അദ്ദേഹത്തിനുള്ള പുരസ്കാരം അബ്ദുസമദ് സമദാനി എം.പി കൈമാറി.
സി എഫ് കെ സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർമാൻ
പി അബ്ദുൽ മജീദ് ആമുഖപ്രഭാഷണം നടത്തി.സ്വാഗതസംഘം ജനറൽ കൺവീനർ സക്കറിയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.
സഖറിയ സേവിയർ
എം ഉസ്മാൻ ,
ലത്തീഫ് കുറ്റികുളം,
എൻ ഗോപാലകൃഷ്ണൻ ,
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post