Trending

കർമ്മമണ്ഡലത്തിൽ നിന്നും താരശോഭയോടെ പടിയിറങ്ങുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് ആദരം.




കൊടിയത്തൂർ: മുന്നണി തീരുമാനത്തിൻ്റെ ഭാഗമായി രണ്ടര വർഷത്തെ സ്തുത്യർഹമായ സേവനവീഥിയിൽ നിന്നും പടിയിറങ്ങുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വി.ഷംലൂലത്തിനെ കൊടിയത്തൂരിലെ നിറസാന്നിധ്യമായ സാംസ്കാരിക വേദി 'ശ്രദ്ധ' ആദരിച്ചു.

പ്രസിഡൻ്റിൻ്റെ പദവി എന്താണെന്നും പ്രത്യേകിച്ചും ഒരു വനിതാ പ്രസിഡൻ്റിന് പിൻസീറ്റ് ഡ്രൈവിംഗില്ലാതെ സ്വതന്ത്രമായും നീതിയുക്തമായും എത്രത്തോളം കർമ്മമണ്ഡലത്തിൽ ശോഭിക്കാമെന്നും ബോധ്യപ്പെടുത്തിക്കൊണ്ടാണ് ശ്രീമതി ഷംലൂലത്ത് സ്ഥാനമൊഴിയുന്നത്.അഴിമതിയുടെ പോറൽ പോലുമേൽക്കാതെ പക്ഷപാത രഹിതമായി പഞ്ചായത്തിൻ്റെ വികസന കാര്യത്തിൽ ഒരു വീട്ടമ്മയായിരിക്കെ തന്നെ ചുറുചുറുക്കോടെ പ്രവർത്തിച്ചു എന്നതാണ്  ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരുടെയും അംഗീകാരം നേടിയെടുക്കാൻ അവർക്ക് സാധിച്ചത്.

രാഷ്ട്രീയക്കാരുടെ പ്രീതിപ്പെടുത്തലോ പ്രീണനമോ ആവശ്യമില്ലാത്ത സ്വതന്ത്രമായും നിഷ്പക്ഷവുമായും പ്രവർത്തിക്കുന്ന 'ശ്രദ്ധ' യുടെ ആദരവ്‌ തീർത്തും അർഹയായ വ്യക്തിക്കാണ് നൽകിയിരിക്കുന്നത്.ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ ഹംന ഇല്ലക്കണ്ടിക്ക് പ്രസിഡൻ്റ് ഉപഹാരം നൽകി. ശ്രദ്ധ ചെയർമാൻ സി.ബീരാൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എ.നാസർ, ഷംസുദ്ധീൻ ചെറുവാടി, എ.പി.അബുട്ടി, എം.എ.അബ്ദുൽ അസീസ് അമീൻ, സി.പി.സൈഫുദ്ദീൻ, പി.ടി.അബൂബക്കർ ,റഷിദ് കുയ്യിൽ, അസീസ് മാസ്റ്റർ ഇല്ലക്കണ്ടി എന്നിവർ ആശംസകളർപ്പിച്ചു.യോഗത്തിൽ വെച്ച് ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോവുന്ന കാരാട്ട് ഹുസൈൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.
സെക്രട്ടറി മുനവ്വിർ മാസ്റ്റർ സ്വാഗതവും അബ്ദുസ്സലാം .പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post