Trending

പേരാമ്പ്ര ബൈപ്പാസിന് തൊട്ടു പിന്നാലെ കുറ്റ്യാടി ബൈപ്പാസും ...!! കുറ്റ്യാടി ബൈപ്പാസ് സ്ഥലമേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്.


പേരാമ്പ്ര ബൈപ്പാസിന് തൊട്ടു പിന്നാലെ കുറ്റ്യാടി ബൈപ്പാസും ...!!
കുറ്റ്യാടി ബൈപ്പാസ് സ്ഥലമേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്.

കിഫ്ബി വഴി  അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവുകയാണ്. മെയ് അവസാനത്തോടെ ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കെട്ടിടങ്ങളുടെ വാല്യൂഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ഭൂമിയേറ്റെടുക്കൽ നടപടിക്ക് സമാന്തരമായി കുറ്റ്യാടി ബൈപ്പാസ്  പ്രവൃത്തിയുടെ ടെണ്ടർ നടപടികളിലേക്ക്  കടക്കുന്നതിനായി പദ്ധതിക്ക് ഭൂമി വിട്ടു നൽകുന്നവരിൽ നിന്നും സമ്മതപത്രം സ്വീകരിച്ചു. നാടിൻറെ മുഖച്ഛായ മാറ്റുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിക്കായി ഏറെ ചാരിതാർത്ഥ്യത്തോടെയാണ് ഉടമകൾ സമ്മതപത്രം കൈമാറിയത്. നാടിൻറെ വികസന കുതിപ്പിനായി സമ്മതപത്രം നൽകിയ പ്രിയപ്പെട്ടവർക്ക് നന്ദി രേഖപ്പെടുത്തുന്നു.

പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിച്ച്, അലൈൻമെന്റിലെ അപാകതകൾ പരിഹരിച്ചതിന് ശേഷം 2021 ജൂലൈ മാസത്തിനു ശേഷമാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ  ആരംഭിച്ചത്. ഇത് പൂർത്തിയാകുന്നതിനാനുസരിച്ച് പ്രവൃത്തിയുടെ ടെൻഡർ ഓഗസ്റ്റ് അവസാനവാരം പുറപ്പെടുവിക്കാനാണ് തീരുമാനം. പ്രദേശവാസികളുടെ സംശയങ്ങൾക്ക്   യോഗത്തിൽ വച്ച് തന്നെ തഹസിൽദാറും, എഞ്ചിനീയറും മറുപടി നൽകി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി  ഒ.ടി.നഫീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ടി. കെ. മോഹൻദാസ്, ലാൻഡ്  അക്ക്വിസിഷൻ തഹസിൽദാർ ശ്രീ മുരളി, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി കളക്ടർ ശ്രീ അനിൽ കുമാർ, ആർ.ബി.ഡി.സി.കെ എഞ്ചിനീയർ ശ്രീ അതുൽ, ജനപ്രതിനിധികൾ പ്രദേശവാസികൾ എന്നിവർ സംസാരിച്ചു.

Team: Kerala INFRA

Post a Comment

Previous Post Next Post