Trending

നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ ശതാബ്ദി ആഘോഷം "നീലാരവം''-പൂർവവിദ്യാർഥി ബാച്ച് സംഗമകൾക്ക് ഉജ്ജ്വല തുടക്കം







മുക്കം
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന ശതാ ബ്ദി ആഘോഷം "നീലാരവ''ത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങ ൾക്ക് തുടക്കമായി. 1977 മുതൽ
1990 വരെ ബാച്ച്എസ്എസ് എൽ സി വിദ്യാർഥികളാണ് ആദ്യ ദിനം ഒത്തുകൂടിയത്.
മുക്കം നഗരസഭ ഡപ്യൂട്ടി ചെയർ പെഴ്സൺ അഡ്വ. കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വി എം സി മുഹമ്മദ് അധ്യക്ഷനായി. കൗൺസില ർ കൃഷ്ണൻ വടക്കയിൽ മുഖ്യാതിഥി യായി.സംഘാടക സമിതി ചെയർമാൻ എം കെ യാസർ, കൗൺസിലർ എം ടി വേണുഗോപാൽ, എളമന സുബ്രഹ്മ ണ്യൻ, സലാം മുണ്ടോളി, പി വി ഉസയിൽ,പി ചന്ദ്രബാബു, എളമന ഹരിദാസൻ, മാളികകണ്ടിപോക്കർ ,
യു കെ അബു, പി പി വിജയൻ , ഫാത്തിമ അബു, മുഹമ്മദ്‌ അലി തടായിൽ, എ ജയപ്രകാശ്, എം ടി ഫാത്തിമ, രാജൻ കല്ലുരുട്ടി എന്നിവർ സംസാരിച്ചു.
സി ടി ജയപ്രകാശ് സ്വാഗതവും എം കെ ഹസീല നന്ദിയും പറഞ്ഞു.
1991 മുതൽ 1995 വരെ ബാച്ച് സംഗമം ബുധനാഴ്ചയും 95-2000 എസ് എസ് എൽ സി, 2013 ന് മുൻപുള്ള ഹയർ സെക്കൻഡറി ബാച്ചുകളുടെ സംഗമം വ്യാഴാഴ്ചയും നടക്കും. ചൊ വാഴ്ച വരെയാണ് വിവിധ ബാച്ചുകളു ടെ സംഗമം.
ചിത്രം > നീലേശ്വരം ഗവ.ഹയർ സെക്ക ൻഡറി സ്കൂൾ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗമായ 1990 വരെ ബാച്ച് പൂർവ വിദ്യാർഥി സംഗമം നഗരസഭ ഡപ്യൂട്ടി ചെയർപെഴ്സൺ അഡ്വ.കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post