Trending

യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി





മാവൂർ: ചെറൂപ്പ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കാത്തതിനെതിരെയും ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെയും മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറൂപ്പ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഒ. പി. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഇ. കെ. നിധീഷ്, പി.ടി.അബ്ദുൽ അസീസ്, പി. കെ. ശ്രീജിത്ത്, മുഷ്റഫ് പാറമ്മൽ, ഷൈമോൻ പാടത്തും കണ്ടി,
ഉണ്ണികൃഷ്ണൻ താത്താഞ്ചേരി എന്നിവർ സംസാരിച്ചു.

പടം - ചെറൂപ്പ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കാത്തതിനെതിരെ മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ വി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post