Trending

വില്ലേരിത്താഴം-ഗ്രാമവനം റോഡിൻ്റെ പാർശ്വഭിത്തി തകർന്നിട്ട് ഒന്നര വർഷം; നാട്ടുകാർ പ്രക്ഷോഭത്തിന്

മാവൂര്‍: പാർശ്വഭിത്തി തകർന്ന് വാഹനയാത്ര മുടങ്ങി രണ്ടു വർഷമായിട്ടും തെങ്ങിലക്കടവ് വില്ലേരിത്താഴം-ഗ്രാമവനം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമരത്തിൻ്റെ ആദ്യഘട്ടമായി മെയ് 23ന് ചൊവ്വാഴ്ച വൈകുന്നേരം നാലിന് തെങ്ങിലക്കടവ് അങ്ങാടിയിൽ ബഹുജന ധർണ നടത്തും. മാവൂർ
ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വില്ലേരിത്താഴം-ഗ്രാമ വനം റോഡ് ചെറുപുഴയിലക്ക് ഇടിഞ്ഞത് 2021 നവംബറിലാണ്. ഇടിഞ്ഞതോടെ 150ലധികം കുടുംബങ്ങള്‍ വസിക്കുന്ന പ്രദേശം തീർത്തും ഒറ്റപ്പെട്ടു. ഇരുചക്ര വാഹനയാത്രയും കാൽനടയാത്രയും മാത്രമാണ് ഇതുവഴി നടക്കുന്നത്. അതു തന്നെ അപകട ഭീഷണിയിലാണ്. ഈ കാലവർഷം കഴിയുന്നതോടെ നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥ
യുണ്ടാകുമെന്നാണ് ആശങ്ക. മാത്രമല്ല, ഏത് സമയത്തും അപകടമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. വിദ്യാർഥികൾ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരേണ്ട അവസ്ഥയാണ്. പാർശ്വഭിത്തി ഇടിഞ്ഞ സമയത്തുതന്നെ ഉടൻ നന്നാക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, അധികാരികൾക്ക് മുമ്പിൽ നിരന്തരം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിൻ്റെ നേതൃത്വത്തിൽ ഉന്നതാധികാരികളെ സമീപിക്കുകയും തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തതാണ്. നാട്ടുകാർ അധികാരികളെ ബന്ധപ്പെട്ടപ്പോൾ പ്രവൃത്തി ഉടൻ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതിനാവശ്യമായ ഫണ്ടില്ലെന്നും നിലവിൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നുമാണ് ഇപ്പോൾ സർക്കാറിൽനിന്ന് കിട്ടിയ മറുപടി. ഈ സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് നാട്ടുകാർ തീരുമാനിച്ചത്. ഇതിൻറെ ഭാഗമായി കഴിഞ്ഞദിവസം ബഹുജന കൺവെൻഷൻ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ മെയിൻ റോഡ് തടയുന്നു അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ പി.ടി. അസീസ്, കൺവീനർ പി. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ആറ്റാഞ്ചേരി മേത്തൽ, യു.കെ. കബീർ, ഒ.പി. ഉസ്മാൻ, ജംഷീറ സഹദ് എന്നിവർ പങ്കെടുത്തു.ഗ്രാമവനം റോഡിൻ്റെ പാർശ്വഭിത്തി തകർന്നിട്ട് ഒന്നര വർഷം; നാട്ടുകാർ പ്രക്ഷോഭത്തിന്

മാവൂര്‍: പാർശ്വഭിത്തി തകർന്ന് വാഹനയാത്ര മുടങ്ങി രണ്ടു വർഷമായിട്ടും തെങ്ങിലക്കടവ് വില്ലേരിത്താഴം-ഗ്രാമവനം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമരത്തിൻ്റെ ആദ്യഘട്ടമായി മെയ് 23ന് ചൊവ്വാഴ്ച വൈകുന്നേരം നാലിന് തെങ്ങിലക്കടവ് അങ്ങാടിയിൽ ബഹുജന ധർണ നടത്തും. മാവൂർ
ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വില്ലേരിത്താഴം-ഗ്രാമ വനം റോഡ് ചെറുപുഴയിലക്ക് ഇടിഞ്ഞത് 2021 നവംബറിലാണ്. ഇടിഞ്ഞതോടെ 150ലധികം കുടുംബങ്ങള്‍ വസിക്കുന്ന പ്രദേശം തീർത്തും ഒറ്റപ്പെട്ടു. ഇരുചക്ര വാഹനയാത്രയും കാൽനടയാത്രയും മാത്രമാണ് ഇതുവഴി നടക്കുന്നത്. അതു തന്നെ അപകട ഭീഷണിയിലാണ്. ഈ കാലവർഷം കഴിയുന്നതോടെ നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥ
യുണ്ടാകുമെന്നാണ് ആശങ്ക. മാത്രമല്ല, ഏത് സമയത്തും അപകടമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. വിദ്യാർഥികൾ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരേണ്ട അവസ്ഥയാണ്. പാർശ്വഭിത്തി ഇടിഞ്ഞ സമയത്തുതന്നെ ഉടൻ നന്നാക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, അധികാരികൾക്ക് മുമ്പിൽ നിരന്തരം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിൻ്റെ നേതൃത്വത്തിൽ ഉന്നതാധികാരികളെ സമീപിക്കുകയും തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തതാണ്. നാട്ടുകാർ അധികാരികളെ ബന്ധപ്പെട്ടപ്പോൾ പ്രവൃത്തി ഉടൻ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതിനാവശ്യമായ ഫണ്ടില്ലെന്നും നിലവിൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നുമാണ് ഇപ്പോൾ സർക്കാറിൽനിന്ന് കിട്ടിയ മറുപടി. ഈ സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് നാട്ടുകാർ തീരുമാനിച്ചത്. ഇതിൻറെ ഭാഗമായി കഴിഞ്ഞദിവസം ബഹുജന കൺവെൻഷൻ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ മെയിൻ റോഡ് തടയുന്നു അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ പി.ടി. അസീസ്, കൺവീനർ പി. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ആറ്റാഞ്ചേരി മേത്തൽ, യു.കെ. കബീർ, ഒ.പി. ഉസ്മാൻ, ജംഷീറ സഹദ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post