Trending

മത്സ്യകൃഷി വിളവെടുപ്പ് നടത്തി






സ്വതന്ത്ര കർഷകസംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ്
തെങ്ങിലക്കടവിൽ നടന്നു.
തെങ്ങിലക്കടവ് മിൽക്ക് സൊസൈറ്റിക്ക് സമീപമുള്ള വലവീട്ടിൽ താഴത്തെ വെള്ളക്കെട്ടിലാണ് മത്സ്യകൃഷി വിളവെടുത്തത്.
രോഹു കട്ല മൃഗാൽ തുടങ്ങിയ അഞ്ചോളം ഇനങ്ങളാണ്
രണ്ടുവർഷം മുമ്പ് വെള്ളക്കെട്ടിൽ നിക്ഷേപിച്ചിരുന്നത്.

ഫിഷസ് വകുപ്പിന്റെ പദ്ധതി പ്രകാരമാണ് മത്സ്യക്കുഞ്ഞുങ്ങൾ ലഭ്യമായിരുന്നത്.

വിളവെടുപ്പ് സ്വതന്ത്ര കർഷകസംഘം ജില്ലാ ട്രഷറർ പി ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി കെ മുനീർ കുതിരാടം അധ്യക്ഷത വഹിച്ചു.
ഒ പി മുഹമ്മദലി ആശംസകൾ നേർന്നു സംസാരിച്ചു.
യുവാക്കളെ മത്സ്യകൃഷിയിലേക്ക് ആകർഷിക്കാനും പ്രോത്സാഹനം നൽകാനുമാണ് കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ നേരിട്ട് ക്യഷി നടത്തിയത്

Post a Comment

Previous Post Next Post