Trending

നന്മക്ക് ഇടമില്ലാതാകുന്നു, പികെ ഗോപി






കോഴിക്കോട്: നൻമക്ക് ഇടമില്ലാതാകുന്ന കാലമാണിതെന്ന് കവി പി.കെ.ഗോപി.സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2022 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡ്
ഇടുക്കി ലബ്ബക്കട സ്വദേശി ലിൻസി ജോർജിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീത്ത വാർത്തകൾക്കാണ് പ്രാധാന്യം.
സ്നേഹം, ദയ, തുടങ്ങിയ നൻമകൾ കുറയുകയാണ്.
ആദ്യമൊക്കെ
ധർമ്മാശുപത്രികളായിരുന്നു. ഇപ്പോൾ ധർമ്മം പോയി കച്ചവട കേന്ദ്രമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നഴ്സുമാരെയും പാലിയേറ്റീവ് പ്രവർത്തകരെയും അനുമോദിക്കൽ നടൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തംഗം സി.എം.ബൈജു, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. മോഹൻദാസ്, ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, സുനിൽ മുതുവന, ട്രസ്റ്റ് ജന.സെക്രട്ടറി എം.കെ. ഉദയകുമാർ, വി.പി.സുരേഷ് കുമാർ, ലിൻസി ജോർജ് എന്നിവർ സംസാരിച്ചു.
കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമടങ്ങിയതാണ് അവാർഡ് .

Post a Comment

Previous Post Next Post