Trending

അത്യാഹിത വിഭാഗം പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആശുപത്രി ഓഫിസ് ഉപരോധിച്ചു








മാവൂർ: ചെറൂപ്പ ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ആശുപത്രി ഓഫിസ് ഉപരോധിച്ചു. ആശുപത്രിയിൽ രണ്ടാഴ്ചയോളമായി അത്യാഹിത വിഭാഗം പ്രവർത്തിക്കാതായിട്ട്. ഉച്ചക്ക് ഒ.പി സമയം കഴിയുന്നതോടെ ആശുപത്രി പ്രവർത്തനം നിലക്കുകയാണ്. സമീപ പഞ്ചായത്തുകളിലേത് അടക്കമുള്ള നൂറുകണക്കിന് രോഗികൾ ദിനേന ആശുപത്രിയിൽ എത്തിതിരിച്ചു പോകേണ്ട സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് മൂന്നാം വാർഡ് കമ്മിറ്റി ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ തുടങ്ങിയ ഉപരോധം വൈകുന്നേരം 4.30 വരെ നീണ്ടു. തുടർന്ന് മാവൂർ പ്രിൻസിപ്പൽ എസ്.ഐ നവീന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് എസ്. ഐ മെഡിക്കൽ ഓഫീസർ ഇൻചാർജ് രജസിയുമായി സംസാരിക്കുകയും ബുധനാഴ്ച കലക്ടറുടെയും മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഡോക്ടർമാരെ നിയമിക്കുന്നതടക്കമുള്ള നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ.പി. അഹമദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡൻ്റ് കാമ്പുറത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു.എ. ഗഫൂർ, ഹബീബ് റഹ്മാൻ ചെറുപ്പ എന്നിവർ സംസാരിച്ചു.
എ.കെ. റഷീദ്, അബൂബക്കർ സിദ്ദീഖ്, കെ.എം. അബ്ദുല്ല, യു.എ. അസീസ്, തൻസീർ, നിസാമുൽ ഹഖ്, കെ.എം. ജലീൽ, കെ.എം. ജമാൽ, ടി.കെ. അബ്ദുല്ലക്കോയ, എം.ടി. മൊയ്തീൻകുട്ടി, ഷറഫലി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post