Trending

കായിക ഉപകരണങ്ങളും ജേഴ്സിയും നൽകി.





മാവൂർ: മാവൂർ ഫെയ്മസ് ക്ലബ് ജൂനിയർ ടീമിനുള്ള കായിക ഉപകരണങ്ങളും ജേഴ്സിയും ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ വിതരണം ചെയ്തു. ചടങ്ങിന് ക്ലബ് പ്രസിഡണ്ട് എം.പി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കാനുള്ള "മിഷൻ - 2023" പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ, സി.കെ. മുജീബ്, ആദിൽ എം.സി.കെ, എന്നിവർ ആശംസാ പ്രസംഗം നടത്തി. സി.കെ. അഷറഫ് സ്വാഗതവും, പി.ടി ആബിദലി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post