Trending

റോഡ് ഉദ്ഘാടനം ചെയ്തു





*മുക്കം*:നാടിന്റെ ഉത്സവമായി റോഡ് ഉദ്ഘാടനം മുക്കം നഗരസഭയിൽ 30-ാം ഡിവിഷനിൽ നവീകരിച്ച പാലാട്ടുപറമ്പ് കിളികൊട്ടുചാലിൽ റോഡ് ഉദ്ഘാടനം ലിന്റോ ജോസഫ് MLA നിർവ്വഹിച്ചു.

ഈ പ്രദേശത്തെ ജനങ്ങളുടെ ഏറേ കാലത്തേ ആഗ്രഹമാണ് പൂവണിഞ്ഞത്. എം ൽ എ ഫണ്ട് 15 ലക്ഷവും, നഗരസഭ ഫണ്ട് 15.5 ലക്ഷവും കൂടി 30,5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ പ്രവർത്തിപൂർത്തികരിച്ചത്. ചടങ്ങിൽ നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷനായിരുന്നു ഡിവിഷൻ കൗൺസിലർ മജീദ് ബാബു സ്വാഗതം പറഞ്ഞു റുബീന കെ കെ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ) കൗൺസിലർമാരായ യാസർ എം കെ,രജനി ,അബൂബക്കർ ,വേണുമാസ്റ്റർ , ജോഷില ,അനിത ടീച്ചർ , നികുഞ്ചം വിശ്വൻ ,തുടങ്ങിയവരും ഡിവിഷൻ കൺവീനർ പി പി ജബ്ബാർ മാസ്റ്റർ ,ഭാസ്കരൻ പി പി ,സുലൈമാൻ എ ടി ,ശാലു ,അസീസ് പി പി ,ജംഷി യു കെ ,സുജിൻദാസ് തുടങ്ങിയർ സംസാരിച്ചു മുസ്തഫ എ എം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post