Trending

തോടുകളുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കലിന് മാവൂരിൽ തുടക്കമായി





മാവൂർ: സംസ്ഥാന സർക്കാരിന്റെ നീരുറവ് പദ്ധതിയുടെ ഭാഗമായി തോടുകളുടെ
പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ പ്രവർത്തനങ്ങൾക്ക് മാവൂരിൽ തുടക്കം കുറിച്ചു.
പഞ്ചായത്തിൽ നിലവിലുള്ള 14 തോടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തോടുകളിൽ 10 പത്തെണ്ണത്തിന്റെ
ഇരുവശവും കരിങ്കല്ല് കെട്ടി സംരക്ഷിക്കുകയും 4 നാലെണ്ണത്തിൽ കയർ ഭൂവസ്ത്രം
മാറ്റ് വിരിച്ച് സംരക്ഷിണ കവചം തീർക്കാനുമാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി കർഷകർക്ക് ഏറെ ഗുണം ചെയ്യും.

പഞ്ചായത്ത് തല ഉദ്ഘാടനം ചോലക്കൽ - ചെറൂപ്പ സ്റ്റേഡിയം തോടിൻ്റെ പ്രവർത്തി ആരംഭിച്ച്
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ഗീതാമണി , തൊഴിലുറപ്പ് എ ഇ ആഖിഫ് മുഹമ്മദ് ,
ഓവർസിയർമാരായ മുനീർ കെ.വി ,എ ഷിജു ,തൊഴിലുറപ്പ് മേറ്റ് ഉമാദേവി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post