Trending

പ്രതിഷേധം സംഘടിപ്പിച്ചു







മാവൂരിൽ ഇടത് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് മാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സ്ത്രീകളും കുട്ടികളും സുരക്ഷാ കവചം തീർത്തു പ്രതിഷേധം രേഖപ്പെടുത്തി.
സോഷ്യൽ മീഡിയകളിൽ പ്രചരിച്ച മെമ്പർ ഉണ്ണികൃഷ്ണന്റെ അശ്ലീല വീഡിയോകളുടെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അംഗത്തിന്റെ രാജി ആവശ്യപ്പെട്ട് സ്വന്തം വാർഡിലെ സ്ത്രീകൾ പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിൽ പോക്സോ കേസിൽ കോടതി നടപടികൾ നേരിടുന്ന മെമ്പർ വലിയ കാലയളവ് വ്യത്യാസം ഇല്ലാതെ മറ്റൊരു വിവാദത്തിൽ അകപ്പെട്ടത് ഗൗരവമായി കാണണമെന്നും ഉണ്ണികൃഷ്ണൻ ഉടൻ രാജിവെക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം വാർഡിലെ മെമ്പറിൽ നിന്ന് സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണ് കൽപള്ളി നിവാസികൾ എന്നത്  ഏറെ ലജ്ജാകരമാണെന്നും  പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ സുരക്ഷാ കവചം ഉദ്ഘാടനം ചെയ്തു. സാജിതാ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഷറഫുന്നീസ
പാറയിൽ, നുസൈബ പി, ഖദീജ റഹ്മാൻ എന്നിവർ സംസാരിച്ചു.
റുബീന ചെറുതൊടികയിൽ, റംസിയ എടവലത്ത്,  എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post