Trending

കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായി പി.ഗിരീഷ് കുമാർ ചുമതലയേറ്റു.




താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ പ്രദേശങ്ങളടങ്ങിയ കോൺഗ്രസ്സിനെ ഇനി പി.ഗിരീഷ് കുമാർ നയിക്കും. താമരശ്ശേരി  കോൺഗ്രസ്സ് ഭവനിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡണ്ട് കെ.കെ ഹംസ ഹാജിയിൽ നിന്ന് അദ്ദേഹം മിനിട്ട്സ് ഏറ്റുവാങ്ങി. യോഗം കെ .പി .സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത് ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായിരുന്നു.

കോൺഗ്രസ്സ് തിരിച്ചുവരവിൻ്റെ പാതയിലാണെന്നും രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടക തെരെഞ്ഞെടുപ്പ് ഫലം അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആവർത്തിക്കും. മതേതര കക്ഷികളെ ഒന്നിപ്പിക്കാൻ കോൺഗ്രസ്സിനു മാത്രമെ കഴിയുകയുള്ളൂ. 

പിണറായി വിജയൻ മോദിയെ അനുകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നിൽ പണപ്പിരിവാണു ലക്ഷ്യം. കേരളത്തിൽ കമ്മീഷൻ സർക്കാറാണ്. 

സർക്കാറിൻ്റെ കൊള്ളരുതായ്മകൾ മാധ്യമങ്ങൾ നിരന്തരം പുറത്ത് കൊണ്ടു വരുന്നതിലുള്ള ഭയം കൊണ്ടാണ് എം.വി. ഗോവിന്ദൻ മാധ്യമളെ ഭീഷണിപ്പെടുത്തുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ആർക്കും വിലക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ കെ.കെ.ഹംസ ഹാജി അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ  വി എം.ഉമ്മർ മാസ്റ്റർ എൻ.സുബ്രഹ്മണ്യൻ, ഹബീബ് തമ്പി ,കെ എം അഷ്റഫ് മാസ്റ്റർ, പി.പി കുഞ്ഞായിൻ, എം.വിജയകുമാർ,ബിജു കണ്ണന്തറ,കെ.കെ.എ ഖാദർ ,കെ സരസ്വതി, നവാസ് ഈർ പോണ, അഹമ്മദ് കുട്ടി മാസ്റ്റർ, രിഫായത്ത്, ഹാഫിസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

ഒ.എം ശ്രീനിവാസൻ സ്വാഗതവും കെ. കെ.എം ഹനീഫ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post