Trending

കോഴിക്കോട് -ഊട്ടി ഹൃസ്വ പാത നവീകരണം, മാവൂർ -എരഞ്ഞിമാവ് റോഡ്നവീകരണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം







മാവുർ / കൂളിമാട് /ചെറുവാടി: ജല ജീവൻ മിഷൻ പൈപ്പിടൽ കാരണം തകർന്ന് തരിപ്പണമായ ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ - എരഞ്ഞിമാവ് റോഡിന്റെ നവീകരണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർക്ക് കനത്ത പ്രതിഷേധം. ഏറെ മുറവിളികൾക്ക് ശേഷം ഒരു വർഷം മുമ്പ് തുടങ്ങിയ പ്രവർത്തിയാണ് ജല ജീവൻ മിഷന്റെ പൈപ്പിടൽ കാരണം വൈകി, ഇപ്പോൾ ഇഴഞ്ഞുനീങ്ങുന്നത്. 2023 ജനുവരി ഒന്നു മുതലാണ് കൂറ്റൻ പൈപ്പുകൾ സ്ഥാപ്പിക്കാൻ PWD കേരള വാട്ടർ അതോറിറ്റിക്ക് റോഡ് കൈമാറിയത്. ഒരു മാസം കൊണ്ട് പ്രവർത്തി പൂർത്തിയാക്കി റോഡ് തിരികെ കൈമാറും എന്ന വ്യവസ്ഥ തെറ്റിച്ച് 5 മാസങ്ങൾക്ക് ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കി കൈമാറിയത്.
നേരത്തെ റോഡ് പ്രവർത്തി കരാറെടുത്ത കമ്പനി നിലവിലെ എസ്റ്റിമേറ്റ് തുകക്ക് പണി പൂർത്തിയാക്കാൻ കഴിയില്ല എന്നും പുതുക്കി തരണമെന്നും അല്ലെങ്കിൽ പ്രവർത്തിയിൽ നിന്ന് ഒഴിവാക്കി തരണമെന്നും കാണിച്ച് ഇപ്പോൾ അപേക്ഷ നൽകിയിരിക്കുകയാണ്.

മാവൂർ മുതൽ PHED വരെയും PHED മുതൽ ചുള്ളിക്കാപറമ്പ് വരെയും റോഡിലെ പൈപ്പിട്ട വലിയ ചാലുകൾ നികത്താനും റോഡ് സമനിരപ്പാക്കാനും 2 റീച്ചുകളിലായി മറ്റ് രണ്ട് പേർക്ക് കരാർ കൊടുത്തിട്ടുണ്ട്. ഈ പ്രവർത്തിയും ഇഴഞ്ഞുനീങ്ങുകയാണ്. കനത്ത മഴ പെയ്തതോടെ താത്തൂർ പൊയിൽ ഭാഗത്തെ റീസ്ട്രേഷൻ ഫില്ലിംഗ് (Wet mix Macadam)ഒലിച്ചു പോയിട്ടുണ്ട്. പ്രവർത്തി
വേണ്ടത്ര ഗുണനിലവാരം പുലർത്തുന്നില്ല എന്ന ആ രോപണമുണ്ട്. കൂളിമാട് മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് വലിയ ട്രഞ്ച് ആയതിനാൽ വേണ്ടത്ര മിക്സ് ചേർത്ത് അമർത്താത്തതിനാൽ താഴ്ന്ന് പോയിട്ടുണ്ട്.
മഴ കനത്തതോടെ രണ്ട് ദിവസമായി ഈ പ്രവർത്തിയും നിലച്ച മട്ടാണ്.

കാലവർഷം വരുന്നതോടെ ഈ വർഷവും BM&BC ടാറിംഗ് അടക്കുള്ള പ്രവർത്തികൾ നടക്കില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പായി.
റീ ടെണ്ടർ നടത്തി പുതിയ കരാറുകാർ ഏറ്റെടുത്ത് പണി ആരംഭിക്കണമെങ്കിൽ മഴക്കാലം കഴിയേണ്ടിവരും.
അതിന്‌ മുമ്പ് നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു വർഷമായി ഒട്ടേറെ അപകടങ്ങൾക്കാണ് ഈ റൂട്ട് സാക്ഷ്യം വഹിച്ചത്.

ഒരു വർഷം കൂടി ഈ വഴിയുള്ള ഗതാഗതം ദുരിതപൂർണ്ണമായി തുടരും എന്ന കാര്യത്തിലാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അധികൃതരും വ്യാപാരികളും നിരന്തരം പാരാതികളുമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഇതു വരെ ഫലമൊന്നും കണ്ടിട്ടില്ല. ഇനി പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് ആലോചന.

കോഴിക്കോട് നിന്ന്- അരീക്കോട് വഴി - നിലമ്പൂരിലേക്കുള്ള എളുപ്പവഴിയായതിനാലും അന്തർസംസ്ഥാന റൂട്ടായതിനാലും ധാരാളം വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.

Post a Comment

Previous Post Next Post