Trending

കർണാടക :സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിചതോടെ വെട്ടിലായത് വിദ്യാർത്ഥികൾ






ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർഥികൾ.

യലബുർഗ താലൂക്കിലെ റൂട്ടിലെ ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നു, വിദ്യാർത്ഥികൾക്ക് കയറാൻ ഇടമില്ലാത്ത അവസ്ഥയാണ്. യലബുർഗ താലൂക്കിലെ ബേവുരു ക്രോസിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11 വരെ വിദ്യാർഥികൾ ബസ് കിട്ടാതെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താലൂക്കിലെ വനഗേരി, ഹുനസിഹാള, കോലിഹാള, ലകമനാഗുലെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ബേവുരു ക്രോസിൽ എത്തുന്ന വിദ്യാർഥികൾ കുഷ്തഗി, കൊപ്പൽ നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ആണ് പോകുന്നത്. എന്നാൽ ശക്തി യോജന പ്രകാരം ഞായറാഴ്ച മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചു. ഇതുമൂലം കൊപ്പാള, കുഷ്ടഗി ഭാഗങ്ങളിൽ നിന്ന് എത്തുന്ന ബസുകളിലെല്ലാം തിരക്ക് കൂടുതലാണ്. ബേവൂർ ക്രോസിൽ ഇറങ്ങുന്നവർക്ക് മാത്രമാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ബസിൽ കയറാൻ ഇടമില്ലാതെ ഓട്ടോ, ടാക്സി തുടങ്ങിയ സ്വകാര്യ വാഹനങ്ങളിൽ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും വിദ്യാർഥികൾ പോവുകയാണിപ്പോൾ.

Post a Comment

Previous Post Next Post