Trending

പ്രവേശനോത്സവം നവ്യാനുഭവമായി







ചമൽ : കട്ടിപ്പാറ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ചമൽ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട് ആധ്യക്ഷ്യം വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർ വിഷ്ണു ചുണ്ടൻ കുഴി, എസ് എം സി ചെയർമാൻ ഗിരിജാക്ഷൻ, പൂർവ്വ വിദ്യാർത്ഥി സമിതി സെക്രട്ടറി എം എ അബ്ദുൽ ഖാദർ, ബിആർസി കോഡിനേറ്റർ രാലിസ, ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് ആസിഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post