Trending

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ പഞ്ചായത്ത്തല പ്രവേശനോത്സവം നടത്തി






കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വച്ച് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ജോർജ് നരിവേലിൽ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോസ് തോമസ് മാവറ, വി. എസ്. രവീന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പേൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലൗലി .ടി .ജോർജ്ജ് ജയ്മോള്‍ ടീച്ചർ ബിആർസി കോഡിനേറ്റർ ധന്യ മാത്യു എന്നിവർ സംസാരിച്ചു.

അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വാദ്യഘോഷ ങ്ങളോടെ കൈകളിൽ ബലൂണുകളുമായി വിദ്യാർത്ഥികൾ വർണ്ണാഭമായ റാലി നടത്തി.

Post a Comment

Previous Post Next Post