Trending

പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു




കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു. ഉന്നതി പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും പഠിക്കുന്ന ഒന്ന്, രണ്ട് ക്ലാസുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് ഫർണീച്ചറുകൾ നൽകിയത്.

തോട്ടുമുക്കം ഗവ: യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, കരീം പഴങ്കൽ, സിജി കുറ്റികൊമ്പിൽ, പ്രധാനാധ്യാപിക റജീന,സ്കൂൾ പിടിഎ പ്രസിഡൻ്റ് വൈ.പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു, ബി ആർ സി കോർഡിനേറ്റർ സഫിയ
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post