Trending

ഉപയോഗശൂന്യമായ ചാർജിങ് സ്റ്റേഷനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു







പുതുപ്പാടി.
ഏറെ പ്രചാരണം നൽകി, ഇടത് ഗവൺമെൻ്റിൻ്റെ നേട്ടമായി പുതുപ്പാടിയിൽ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ഉൽഘാടനം ചെയ്ത ഉപയോഗ ശൂന്യമായ ചാർജ്ജിംഗ് സ്റ്റേഷന് മുൻപിൽ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണ വീട്ടിൽ ഉപയോഗിക്കാവുന്ന എ.സി ചാർജ്ജിംഗ് പോയൻ്റാണ് ലക്ഷങ്ങൾ ചിലവഴിച്ച് പുതുപ്പാടിയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചത് .ഇത് സ്ഥാപിക്കുന്നതിന് മുമ്പും, യന്ത്ര സാമഗ്രികൾ കൊണ്ടുവന്നപ്പോയും ഉപഭോക്താക്കൾ ഇതിൻ്റെ ഉപയോഗ ശൂന്യതയെക്കുറിച്ച് കൃത്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും വകുപ്പിനെയും അറിയിച്ചിരുന്നുവെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കിയില്ല. ഒരു ഉപകാരവുമില്ലാത്ത യന്ത്രങ്ങൾ സ്ഥാപിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

വൻ പ്രചരണം നടത്തി ഉപഭോക്താക്കളെ വിഡ്ഡികളാക്കി ഉൽഘാടനത്തിന് നേതൃത്വം നൽകിയ വകുപ്പ് മന്ത്രിയും, എം.എൽ.എയും അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്നും, ഉൽഘാടന പ്രഹസനത്തിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇന്ന് നിരത്തിലുള്ളതും, ഭാവിയിൽ പുറത്തിറങ്ങാനുമുള്ള ഭൂരിപക്ഷം വാഹനങ്ങളിൽ ഉപയോഗിക്കാൻ പറ്റാത്ത ഇത്തരം മെഷീനുകൾ ലക്ഷങ്ങൾ ചിലവയിച്ച് സർക്കാർ സ്ഥാപിക്കുന്നത് സ്വന്തക്കാരെ സഹായിക്കാനാണെന്നും, സ്വകാര്യ കമ്പനികളുടെ വളർച്ചക്ക് സഹായിക്കാനാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

ഉപയോഗ ശൂന്യമായ കാലഹരണപ്പെട്ട മെഷീനുകൾ വാങ്ങിയതിലേയും, സ്ഥാപിച്ചതിലേയും അഴിമതി കണ്ടെത്തണമെന്നാവശ്യപ്പെട്ടും, ജനങ്ങളെ പരസ്യമായി പറ്റിച്ച ഇടത് സർക്കാറിൻ്റെ നിലപാടുകൾക്കെതിരെയും പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് ചാർജ്ജ് ചെയ്യാനാവാത്ത ചാർജ്ജിംഗ് സ്റ്റേഷനെതിരെ എന്ന മുദ്രാവാക്യത്തിൽ ചാർജ്ജിംഗ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി പി.കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ കെ.സി ശിഹാബ്, അർഷാദ് മലപുറം, ഷംസു കുനിയിൽ, വി.കെ ഷംനാദ് ,ഷാഹിദ്, സി.പി റിയാസ്, തൻസീർ കരികുളം,ശുഹൈബ് മലപുറം, ഫുഹാദ് സനീൻ, അജ്നാസ്, അസ്നിൽ, റഷീദ് ,അഷ്റഫ് ടി.ടി, റഹ്മാൻ, മുജീബ്, അമാൻ, മുനീർ, ആദിൽ, ജാഫർ, ഇ പി ഷംസു എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post