Trending

സിവിൽ സർവ്വീസ് അപ്രാപ്യമല്ലെന്ന് പുതുതലമുറ തിരിച്ചറിയുന്നു. മുഹമ്മദലി ശിഹാബ് ഐ.എ.എസ്




താമരശ്ശേരി: പൂർവ്വകാലത്ത് നിന്ന് വ്യത്യസ്തമായി സിവിൽ സർവ്വീസിൽ പങ്കാളിത്വം നേടുന്നത് അപ്രാപ്യമായ കാര്യമല്ലെന്നും പ്രയത്നങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖല പ്രാപിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് പുതിയ തലമുറ തിരിച്ചറിഞ്ഞത് വലിയ മാറ്റമാണെന്നും നാഗാലാൻ്റ് സ്റ്റേറ്റ് ഇൻഫർമേഷൻ ആൻ്റ് ടെക്നോളജി സെക്രട്ടറി കൂടിയായ മുഹമ്മദലി ശിഹാബ് ഐ.എ.എസ് അഭിപ്രായപ്പെട്ടു.
അടിസ്ഥാന വിദ്യാഭ്യാസ കാലത്തെ ചില പിന്നോക്കങ്ങൾ ഉന്നതിയിലേക്കുള്ള പ്രയാണത്തിൽ നിന്ന് പിൻവലിയേണ്ടതല്ലെന്നും കൂടുതൽ പ്രയത്നത്തിലൂടെ സിവിൽ സർവ്വീസ് ഉൾപ്പെടെയുള്ള മേഖലകളിൽ എത്തിപ്പെടുന്നത് ജീവിത അനുഭവങ്ങളിലൂടെ നാം കാണുന്നുണ്ടെന്നും വിദ്യാർത്ഥികൾ ഇത്തരം സോഷ്യൽ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടത്തായി ഇസ്ലാമിക് ദഅ'വാ സെൻ്ററിൻ്റെ ബ്രൈറ്റ് എഡ്യൂവിംഗും എസ്.കെ.എസ്.എസ്.എഫ് ട്രെൻറും നടത്തിയ ഇന്നത മാർക്ക് നേടിയവരെ ആദരിക്കൽ സദസ്സും മോട്ടിവേഷനും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദലി ശിഹാബ് തന്നെ എഴുതിയ "വിരലറ്റം: ഒരു യുവ ഐ.എ.എസുകാരൻ്റെ ചരിത്രം " എന്ന ഗ്രന്ഥം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരമായി നൽകി.
ബ്രൈറ്റ് രക്ഷാധികാരി എ.കെ.അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.നാസർ ഫൈസി കൂടത്തായി, എ.കെ.കാതിരി ഹാജി, പി.പി.കുഞ്ഞായിൻ ഹാജി, വി.കെ.ഇമ്പിച്ചി മോയി, ഫൈസൽ ഫൈസി, അബ്ദുറഹീം വാഫി, ഗഫൂർ കൂടത്തായി, എ.കെ.ഹംസ, മുനീർ കൂടത്തായി, അൻവർ പുറായിൽ, കെ.കെ.മുജീബ്, കെ.ബാസിത്ത്, എ.കെ.നിസാർ, വി.കെ. നിസാർ, എ.കെ.മനാഫ്, പി.പി.അഹമ്മദ് ഫാഇസ്, പി.ടി.മുഹമ്മദ് സ്വാദിഖ്, വി.പി.അഹമ്മദ് ഷാമിൽ പ്രസംഗിച്ചു. ബ്രൈറ്റ് കോ-ഓഡിനേറ്റർ റഫീഖ് കൂടത്തായി പദ്ധതി വിശദീകരിച്ചു. ബ്രൈറ്റ് കൺവീനർ എം.ടി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ.മുഹമ്മദ് നാഫിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post