Trending

മാലിന്യമുക്ത നാട് ശുചിത്വ ഹർത്താൽ നടത്തി.




കൂടത്തായി : മാലിന്യമുക്തവും വലിച്ചെറിയൽ മുക്തവുമായ നാടെന്ന സന്ദേശവുമായി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആഹ്വാനം ചെയ്ത ശുചിത്വ ഹർത്താൽ കൂടത്തായിൽ പൂർണ്ണം. വ്യാപാരികൾ കടകളടച്ച് ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി, മത- രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ , കുടുംബശ്രീ അംഗങ്ങൾ, ആശ വർക്കർമാർ , ഓട്ടോ തൊഴിലാളികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ, തുടങ്ങി സമൂഹത്തിന്റെ വിവിത മേഖലയിലെ അംഗങ്ങൾ കൂടത്തായിൽ ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടു.  

വാർഡ് മെബർ എം.ഷീജ ബാബു, എ കെ.കാതിരി ഹാജി, അഷ്റഫ് കൂടത്തായി, സത്താർ പുറായിൽ, കെ.പി.സുബ്രഹ്മണ്യൻ, ദേവദാസൻ , എ.കെ. നിസാർ , കെ. മജീദ്,  കെ.കെ.മൊയ്തീൻ , മനു കുര്യാക്കോസ്, യൂസഫ് , ഹുസയിൻകുട്ടി, സുഹൈൽ , ഷരീഫ്, സി.ഡി.എസ്. മെമ്പർ കെ.പി.സുഹറ, ആശവർക്കർമാരായ കെ.പി.രാജി, ജാനു, ഹരിത കർമ്മ സേന അംഗങ്ങളായ എ.കെ. സുലൈഖ, എകെ.സുനില , എന്നിവർ ശുചീകരണ പ്രവർത്തിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post