Trending

സീതി സാഹിബ്, വിദ്യാഭ്യാസത്തിന്റെ നിത്യ പ്രോത്സാഹകൻ





മുക്കം / കൊടിയത്തൂർ :
വിദ്യാഭ്യാസ - സംസ്ക്കാരിക  ജീവകാരുണ്യ പ്രസ്ഥാനമായ  കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ആഭിമുഖ്യത്തിൽ ജൂൺ മൂന്നിനു മെറിറ്റ് ഈവ് സംഘടിപ്പിച്ചു. രാജ്യാന്തര കളിയെഴുത്തുകാരനും ചന്ദ്രിക പത്രാധിപരുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തിന്റെ നിത്യ പ്രോത്സാഹകനായിരുന്ന സീതി സാഹിബ് പിന്നാക്ക പ്രദേശങ്ങളുടെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി അക്ഷീണം യത്നിച്ച മഹാനായിരുന്നുവെന്നു ഉദ്ഘാടകൻ കമാൽ വരദൂർ പറഞ്ഞു.
   
സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ച ബഷീർ കൊടിയത്തൂർ (മാധ്യമ ഫെല്ലോഷിപ്പ് അവാർഡ്) ഫൈസൽ ഹുസൈൻ (സംവിധായകൻ) ഹക്കീം പാറപ്പുറത്ത് (തൃശൂർ അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ സ്ഥാനക്കയറ്റം ) ഇശൽ മുഹമ്മദ് സി.പി (സ്പോർട്ട്സ് ) ജൽവ പി. ( ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പി.ജി പ്രവേശനം) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
 സർവ്വീസിൽ നിന്ന് വിരമിച്ച വി.അബ്ദു റഷീദ്, പി.സി.അബ്ദുറഹ്മാൻ , അഹമ്മദ് എള്ളങ്ങൽ, ഹമീദ് എള്ളങ്ങൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

എസ്.എസ്.എൽ.സി., സി.ബി.എസ്.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയ 23 പേർക്ക് സീതി സാഹിബ് അവാർഡ് സമ്മാനിച്ചു. 
പി സി അബൂബക്കർ പ്രതിഭ പരിചയം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് അനുമോദന പ്രസംഗം നടത്തി. സ്ഥിരം സമിതി ചെയർമാൻ എം.ടി റിയാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ , പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് സി. പി അസീസ്, ട്രഷറർ പി പി ഉണ്ണിക്കമ്മു ,
 എം.അഹമ്മദ് കുട്ടി മദനി, റയീസ് ചേപ്പാലി , എൻ. നസ്റുള്ള, സി പി സൈഫുദ്ദീൻ, ബഷീർ കണ്ണഞ്ചേരി  പ്രസംഗിച്ചു.
ജന. സെക്രട്ടരി പി.സി അബ്ദുനാസർ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post