Trending

മൈലാഞ്ചി മൊഞ്ചിൽ വിസ്മയം തീർത്ത് മെഗാ ഒപ്പനയും മെഹന്തി ഫെസ്റ്റും





മുക്കം: താഴക്കോട് എ യു പി സ്കൂളിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഗാ ഒപ്പനയും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ മൈലാഞ്ചി കൊണ്ട് കുട്ടികൾ കൈകളിൽ വിസ്മയം തീർത്തു. മൊഞ്ചേറും ചിത്രങ്ങൾ വരച്ചും ആശംസ കാർഡുകൾ തയ്യാറാക്കിയും മാപ്പിളപ്പാട്ട് പാടിയും കുട്ടികൾ ആഘോഷമാക്കി. പ്രധാന അധ്യാപിക മീവാർ കെ ആർ ആശംസകൾ നേർന്നു. ഹാഷിദ്. കെ. സി, അനീസ സി എ,ലെമിന എ കെ, നാദിയ എം പി , അസ്മിന. പി. കെ,അശ്വിൻ വി എസ്,സുനിലാദേവി, പ്രിയ കെ. ബി,സച്ചിൻ മുരുകേഷ് തുടങ്ങിയവർ നേതൃത്വം നല്കി....

Post a Comment

Previous Post Next Post