Trending

താഴെക്കോട് എ യു പി സ്കൂളിൽ ', അമ്മക്കഥപ്പെയ്ത്ത്‌






മുക്കം: താഴക്കോട് എ യു പി സ്കൂളിൽ വേറിട്ട പ്രവർത്തനങ്ങളുമായി വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു. വായനയുടെ വിവിധ തലങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനും വായനയെ പരിപോഷിപ്പിക്കുന്നതിനുമായി വിവിധയിനം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വായന പകർന്നു തരുന്ന ജീവിത വെളിച്ചവും അറിവും സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി രക്ഷിതാക്കളെയുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് അമ്മക്കഥപ്പെയ്ത്ത് എന്ന് പേരിട്ട വേറിട്ട പ്രവർത്തനത്തിന് ഇന്ന് സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടെ മുഴുവൻ അമ്മമാർക്കും ഒരു ദിനം കുട്ടികളോട് കഥ പറയാനുള്ള അവസരം ഒരുക്കുകയാണ് അമ്മക്കഥ പ്പെയ്ത്തിലൂടെ അമ്മമാർ കഥ അവതരിപ്പിക്കുമ്പോൾ കുട്ടികൾ ദൃശ്യാവിഷ്കാരം നടത്തുന്നു.....

വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഡോ. പ്രമോദ് സമീർ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് സോജൻ. കെ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് മീവാർ. കെ ആർ വായനദിന സന്ദേശം നല്കി.
അമ്മക്കഥപ്പെയ്ത്തിലെ ആദ്യ കഥ രക്ഷിതാവ് സജിനി. കെ. എം അവതരിപ്പിച്ചു.... ഹാഷിദ്. കെ. സി, പ്രിയ കെ.ബി, ആൽഫി. കെ ആർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Post a Comment

Previous Post Next Post