Trending

പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി





ചാത്തമംഗലം: കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
സ്കൂൾ ഗ്രീൻ ക്ലബ്ബും സി.സി എ ഡിപ്പാർട്ട്മെൻ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡിസ്ട്രിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻ്റ് ട്രെയിനിങ് റിട്ട: പ്രിൻസിപ്പാൾ ഡോക്ടർ അബ്ബാസ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീർ മുക്കം (ഒഇസ്ക്ക)
ബോധവൽക്കരണ ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ റസീന, സെക്ഷൻ ഹെഡ് ബിന്ദു കുര്യൻ എന്നിവർ സംബന്ധിച്ചു .
ഹയാജസീർ പ്രസന്റേഷൻ അവതരിപ്പിച്ചു.
വിദ്യാർത്ഥികളായ ആഹിൽ അഹമ്മദ്, ഇഷാൻ, സൈനബ്, മുഹമ്മദ് ഹൈസൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച്
പ്രൈമറി തലത്തിലെ
ഓരോ ക്ലാസിലെയും പ്രതിനിധികൾ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post