Trending

പ്രവേശനോത്സവം നടത്തി






ഏരിമല ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി.
ഏരിമല: ഏരിമല ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു.HM സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി - പ്രസീന പറക്കാ പൊയിൽ ആയിരുന്നു.ഉദ്ഘാടന കർമ്മം നിർവഹിച്ചത് മണാശ്ശേരി മുൻ പ്രധാനധ്യാപകൻ ശ്രീ. ചന്ദ്രൻ മാഷ് ആയിരുന്നു.ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചത് പൂളക്കോട് ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി - നീതു -ബി പി , ശ്രീമതി. ഉഷ ടീച്ചർ ( SSG അംഗം),ശ്രീ.കെ.എസ് വിജയൻ (സെക്രട്ടറി ഏരിമല പൊതുജന വായനശാല ) എന്നിവർ ആയിരുന്നു.അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്തത് SSG കൺവീനറും മണാശ്ശേരി മുൻ ശാസ്ത്ര അധ്യാപകനും കൂടിയായ ശ്രീ.മനോ മോഹനൻ - പി .എസ് ആയിരുന്നു.സ്കൂളിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ 'ഉദയം' മാഗസിൻ ഏരിമല പൊതുജന വായനശാല സെക്രട്ടറി ശ്രീ.കെ.എസ് വിജയൻ PTA പ്രസിഡൻറ് ശ്രീ. മുഹമ്മദ് നിസാറിൽ നിന്നും ഏറ്റു വാങ്ങി.മൈത്രി റസിഡൻഷ്യൽ അസോസിയേഷൻ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.ശേഷം നടന്ന 'രക്ഷാകർതൃ വിദ്യാഭ്യാസം' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ് നയിച്ചത് ശ്രീ.ഭരദ്വാജ് സാർ , ശ്രീമതി. ദിവ്യടീച്ചർ എന്നിവരായിരുന്നു.ശ്രീമതി.ജിഷ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post