Trending

അനുമോദനം നൽകി





മുക്കം: ജി എച്ച് എസ് എസ് നീലേശ്വരം 1997- 98 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ റോയൽ ബെഞ്ചേഴ്സ് തങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. നീലേശ്വരത്ത് വച്ച് നടന്ന പരിപാടി ബുഷൈർ വി പി യുടെ അധ്യക്ഷതയിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി സലീം തോട്ടത്തിൻ കടവ്  ഉദ്ഘാടനം നിർവഹിച്ചു.
         
         ആസിഫ് നിലേശ്വരം, അഷ്റഫ്  എം, സഈദ് ഓമശ്ശേരി, ബഷീർ പുത്തൂർ, മുജീബ് എൻ ടി, സഹർബാൻ കെ കെ, സലീന എംടി, നസീമ തൂങ്ങംപുറം, സലീന എംസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post