Trending

ഏരിമല ജി.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം സംഘടിപ്പിച്ചു.





ഏരിമല: ഏരിമല ജി.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി. ബിന്ദു -കെ ,PTA പ്രസിഡൻറ് ശ്രീ.സജീഷ്,അധ്യാപകൻ ശ്രീ ഭരദ്വാജ് - എ.കെ എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന പ്രതിജ്ഞ അധ്യാപിക ശ്രീമതി.ദിവ്യ - പി കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.പ്രധാനാധ്യാപികയും സ്കൂളിലെ മറ്റ് അധ്യാപകരും ചേർന്ന് സ്കൂളിലേക്ക് സംഭാവന ചെയ്ത മരമുല്ല ചെടികൾ PTA പ്രസിഡൻറ് ഏറ്റു വാങ്ങി.പ്രധാനധ്യാപികയും PTA പ്രസിഡൻ്റും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈ നട്ടു. 'സ്കൂളിലേക്ക് ഒരു പൂച്ചെടി' എന്ന പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും സ്കൂളിലേക്ക് ഓരോ പൂച്ചെടി വീതം നൽകി.

Post a Comment

Previous Post Next Post