Trending

തൊഴിലാളികളോടുള്ള അവഗണന പ്രതിഷേധാർഹം - പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം






മാവൂർ: സാമൂഹ്യ സുരക്ഷാ ഉറപ്പുവരുത്തുന്ന ഉത്തരവാദിത്വത്തിൽ നിന്ന്
ഒഴിഞ്ഞുമാറാനാണ് കേന്ദ്ര - കേരള സർക്കാറുകൾ ശ്രമിക്കുന്നതെന്നും പി എഫ് പെൻഷൻ്റെ കാര്യത്തിൽ കുത്തഴിഞ്ഞ വ്യവസ്ഥിതിയാണ് നിലനിൽക്കുന്നതെന്നും
പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു.
വാർദ്ധക്യത്തിൽ വിശ്രമിക്കേണ്ട തൊഴിലാളികൾ അവകാശത്തിനുവേണ്ടി പരക്കം പായേണ്ട അവസ്ഥ ഏറെ സങ്കടകരമാണ്. ഉപജീവനത്തിനായി 9,000 രൂപയെങ്കിലും മിനിമം
പെൻഷൻ ലഭിക്കാനുള്ള ഏർപ്പാടുകൾക്ക് സർക്കാർ മുൻകൈയെടുക്കണമെന്നും ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ്
അഭിപ്രായപ്പെട്ടു.
അഖിലേന്ത്യ പ്രസിഡന്റ് എം. ധർമജൻ പതാക ഉയർത്തി. സി.ഐ.ടി.യു ഭാരവാഹി ബാലചന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. പങ്കജാക്ഷൻ, എസ്.ടി.യു ജില്ല പ്രസിഡന്റ് കെ.എം.കോയ, ബി.എം.എസ് നേതാവ് പി. ചന്ദ്രൻ, പി.എഫ് പെൻ ഷ നേഴ്സ് ആൾ ഇന്ത്യ കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം. ധർമജൻ, സംസ്ഥാന പ്രസിഡന്റ് ടി.പി.ഉണ്ണിക്കുട്ടി, വൈസ് പ്രസിഡന്റ് എം.പി.പത്മനാഭൻ, ട്രഷറർ സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് കാനങ്ങാട്ട് ഹരിദാസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് രവീന്ദ്രനാഥ പണിക്കർ അനുസ്മരണഭാഷണം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എം. രാജൻ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ട്രഷറർ മാധവ മേനോൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ കെ.പി. വിജയൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി വിശാലാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post