Trending

സെമിനാറും ഡോക്യൂമെന്ററി പ്രദർശനവും നടത്തി







കൊടിയത്തൂർ :
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്
കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ജനസംഖ്യാ വിസ്ഫോടനം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാർ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ *ഡോക്ടർ. മായ ടി.എ* ഉദ്ഘാടനം ചെയ്തു .

വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ ജനസംഖ്യ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് അവബോധം നൽകി തുടർന്ന് ജനസംഖ്യ ഡാറ്റ പ്രകാശനവും ഡോക്യുമെൻററി പ്രദർശനവും നടന്നു . ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം ,നജ് വ ഹനീന, ഫിസ ലത്വീഫ് ,മിസ്ബ കെ എന്നിവർ സംസാരിച്ചു. ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ ,വളണ്ടിയർമാരാ ഷംന, ഖദീജ ഹംന തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post