Trending

എസ് എസ് എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവിന് തുടക്കം





മുക്കം :എസ് എസ് എഫ് മുക്കം ഡിവിഷന്‍ 31ാമത് എഡിഷന്‍ സാഹിത്യോത്സവിന് മുക്കം ടൗണില്‍ തുടക്കമായി.തിരുവമ്പാടി എം എല്‍ എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്തു.സാഹിത്യകാരന്‍ പി കെ പാറക്കടവ് മുഖ്യാതിഥി ആയി .എസ് വെെ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ സാഹിത്യ പ്രഭാഷണം നടത്തി.ഡിവിഷന്‍ പ്രസിഡന്‍റ് ഡോ.മുബശ്ശിര്‍ ബുഖാരി അധ്യക്ഷത വഹിച്ചു.സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി പകര പ്രാര്‍ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് സി കെ ഖാസിം,ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്‍റ് അബൂബക്കര്‍ ഹാജി മലയമ്മ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സുഫിയാന്‍ ചെറുവാടി,ഇ യഅ്ഖൂബ് ഫെെസി,കെ എ നാസര്‍ ചെറുവാടി ,സി കെ ശമീര്‍,കെ ടി അബ്ദുറഹിമാന്‍,പി പി അബ്ദുനാസര്‍,അഷ്റഫ് കെ വി സംസാരിച്ചു.കെ എം അബ്ദുല്‍ ഹമീദ്,സി അബ്ദുല്‍ ഹമീദ് സഖാഫി,സുല്‍ഫീക്കര്‍ അലി സഖാഫി,എം പി ബഷീര്‍ ഹാജി,കെ എം അഹമ്മദ് റാസി,യാസീന്‍ ഫവാസ് പൂനൂര്‍ സംബന്ധിച്ചു. സമാപന സംഗമം ഞായറാഴ്ച്ച വെെകീട്ട് 7 ന് എസ് വെെ എസ് സംസ്ഥാന വെെസ് പ്രസിഡന്‍റ് റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്യും.ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ അനുമോദന പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post