Trending

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം സംഘടിപ്പിച്ചു







ഏരിമല: ഏരിമല ജി. എൽ.പി.സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ HM ശ്രീമതി.ബിന്ദു കെ, വിദ്യാരംഗം കൺവീനർ ശ്രീമതി ദിവ്യ- പി എന്നിവർ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു സംസാരിച്ചു. പിന്നീട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഡോക്യുമെൻററി പ്രദർശനം, ക്വിസ് എന്നിവ നടത്തി. അടുത്തതായി നടന്നത് ബഷീർ കഥാപാത്രങ്ങളുടെ പ്രദർശനമായിരുന്നു. അദ്ദേഹത്തിൻ്റെ കൃതികളും അതിലെ കഥാപാത്രങ്ങളും തിരിച്ചറിയാൻ ഈ പരിപാടി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.

Post a Comment

Previous Post Next Post