Trending

ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് കാരുണ്യ ദിനമായി ആചരിച്ചു






എടവണ്ണപ്പാറ: ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനത്തിൻറെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ കാരുണ്യ ദിനമായി ആചരിച്ചു

യൂണിറ്റ് പ്രസിഡൻറ് കൈരളി ബിച്ചാപ്പു പതാക ഉയർത്തി, വിവിധയിനം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇന്നത്തെ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി മാറ്റിവെക്കുന്നത്

എടവണ്ണപ്പാറ വ്യാപാര ഹാളിൽ നടന്ന ചടങ്ങിൽ വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം മരണപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥനയോടുകൂടിയായിരുന്നു തുടക്കം

യൂണിറ്റ് സക്രട്ടറി നൗഷാദ് വട്ടപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ , യൂണിറ്റ് ട്രഷറർ നിശാ കുഞ്ഞു , അപ്പൂട്ടി മാസ്റ്റർ, ന്യൂവേ സിദ്ദീഖ് , മുസ്തഫ വട്ടപ്പാറ , ജലീൽ കാലടി , ആശംസകൾ നേർന്നു സംസാരിച്ചു ചടങ്ങിന് ഹുദാ അഷ്റഫ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post