Trending

മുക്കം ഐഎഎസ് അക്കാദമി ഉദ്ഘാടനം ചെയ്തു







മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ സിവിൽ സർവ്വീസ് പഠനത്തിനായി മുക്കം ഐ എ സ് അക്കാദമി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം റിട്ട ഡിജിപി ഡോ.ബി സന്ധ്യ ഐ പി എസ് നിർവ്വഹിച്ചു.വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ സേവന സന്നദ്ധരായ് സിവിൽ സർവ്വീസിൽ ഇറങ്ങണമെന്നും മറ്റേതൊരു സേവന മേഖലയെക്കാൾ ശ്രദ്ധയും, കരുതലും ആവശ്യമുള്ള മേഖലയാണ് സിവിൽ സർവ്വീസെന്നും അതിനെ തരണം ചെയ്യാൻ പOനകാലത്ത് സേവന സന്നദ്ധരും, ഊർജ്വസ്വലരുമായിരിക്കണമെന്നും നാടിനെയും രാജ്യത്തേയും സേവിക്കാൻ സുവർണ്ണാവസരമാണ് സിവിൽ സർവ്വീസിലൂടെ നിങ്ങൾക്ക് ലഭിക്കുകയെന്നും ഡോ.ബി സന്ധ്യ ഐ പി എസ് വിദ്യാർത്ഥികളോട് പറഞ്ഞു.
അഞ്ച് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, അവരുടെ മാതാപിതാക്കൾക്കും സിവിൽ സർവ്വിസിലേക്കുള്ള പാത തുറന്ന് കൊടുക്കുക എന്ന ലക്ഷൃത്തോടെയാണ് മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഐഎഎസ് അക്കാദമി സ്ഥാപിച്ചതെന്ന് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ പറഞ്ഞു. സിവിൽ സർവ്വീസ് കോച്ചിങ് ക്ലാസുകളുടെ പദ്ധതി വിശദീകരണം അനന്ത ഐ എ എസ് അക്കാദമി മാനേജിങ് ഡയറക്ടർ സുബാഷ് ചന്ദ്രൻ നിർവ്വഹിച്ചു.പരിപാടിക്ക് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മOത്തിൽ അധ്യക്ഷത വഹിച്ചു.ഇൻ്റർനാഷണൽ റഫറിയും സ്പോട്സ് കോഡിനേറ്ററുമായ ടി വി അരുണാചലം മാനേജ്മെൻ്റ് അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, റോട്ടറി ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് ചെയർമാൻ അനിൽകുമാർ കെ പി, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ സതീഷ് കുമാർ, പി ടി എ പ്രസിഡൻ്റ് സുരേഷ് കെ, പിടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, മദർ പിടിഎ വൈസ് പ്രസിഡൻ്റ് അഖില പി വി, സ്റ്റാഫ് സെക്രട്ടറിമാരായ ഷീന വി, രഞ്ജിത എ ആർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ മനോജ് സി എം സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രിൻസിപ്പൽ ജംഷീന സി പി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post