Trending

ജെ സി ഐ കാരശ്ശേരി: റീഡേഴ്സ് ക്ലബ്ബ് സംഗമവും സലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു




മുക്കം: അമിതമായ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗവും മറ്റും അന്യം നിന്ന് പോയ പുസ്തക വായന സംസ്കാരം വീണ്ടെടുക്കാൻ ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെ സി ഐ) കാരശ്ശേരിയുടെ ഉദ്യമമാണ് “റീഡേഴ്സ് ക്ലബ്ബ്”. ആയതിന്റെ ആദ്യ സംഗമം പ്രിയ സഞ്ചാരി എഴുത്തുകാരന്റെ ഓർമ്മ കൂടിയായ എസ് കെ പൊറ്റക്കാട് സ്മൃതി മന്ദിരത്തിൽ വെച്ച് നടന്നു.

സ്മൃതി മന്ദിരവും പരിസരവും വൃത്തിയായി പരിപാലിക്കുകയും, പരിസര പ്രദേശങ്ങളിലെ ആളുകൾക്കിടയിൽ വായന പരിപോഷിക്കുകയും കൂടി ചെയ്യുന്ന “ബഹുസ്വരം” എന്ന കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി കൂടിയായ കാരമൂല സലാം മാസ്റ്റർക്കുള്ള ആദരവും ചടങ്ങിൽ വെച്ച് നടന്നു. വിശ്രമ ജീവിതത്തിൽ സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവർത്തങ്ങളെ ജെ സി ഐ 
കാരശ്ശേരി അഭിനന്ദിച്ചു.

എല്ലാ ദിവസവും (തിങ്കൾ ഒഴികെ) രാവിലെ 5:30 മുതൽ 6:30 വരെ ഓൺലൈൻ ആയി നടക്കുന്ന റീഡേഴ്സ് ക്ലബിൽ തലേ ദിവസം വായിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയും,  ഒരു മാസം കഴിയുമ്പോൾ വായിച്ചു തീർത്ത് പുസ്തകങ്ങൾ പരസ്പരം കൈമാറി എല്ലാവർക്കും ഒരു വർഷത്തിൽ 12 പുസ്തകങ്ങൾ എങ്കിലും ചുരുങ്ങിയ ചിലവിൽ വായിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.

ദിവസവും വായിച്ച കാര്യങ്ങൾ അവലോകനം ചെയ്യാനുള്ളത് കൊണ്ട് മെമ്പർമാർ വായിക്കാൻ നിർബന്ധിതരാവുകയും മാത്രമല്ല വായിച്ച കാര്യങ്ങളെ കുറിച്ച് അവതരിപ്പിക്കാനുള്ള രീതിയിൽ മനസ്സിലാക്കുകയും ചെയ്യുന്നു.
35 ദിവസം പൂർത്തിയാക്കിയാണ് ഇന്നലെ പുസ്തക കൈമാറ്റവും ആദ്യ സംഗമവും നടന്നത്.

ജെ. സി. ഐ. കാരശ്ശേരി പ്രസിഡന്റ് യു റാഷിദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡോ. അൽക്ക് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റും എം ഇ എസ് പൊന്നാനി കോളേജ് പ്രിൻസിപ്പലുമായ ഡോ. അനസ് എടാരത്ത് മുഖ്യ പ്രഭാഷണം നടത്തി. റീഡേഴ്സ് ക്ലബ്ബ് പ്രോജക്ട് ഡയറക്ടർ ഡോ. സമീഹ എൻ സ്വാഗതം പറഞ്ഞു. ജെ സി ഐ കാരശ്ശേരി മുൻ പ്രസിഡന്റുമാരായ ഡോ. റിയാസ് കെ, ഷഹ്രാജ് ഇ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ബാവ ഒളകരാസ് നന്ദിയും പറഞ്ഞു.

ബാവ ഒളകരാസ്
Secratary 
JCI karassery

Post a Comment

Previous Post Next Post