Trending

വഖഫ് ബിൽ,കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് കെ എൻ എം





കൊടിയത്തൂർ / പന്നിക്കോട് : *വഖഫ് നിയമങ്ങളെ ദുർബലപ്പെടുത്താൻ കൊണ്ടുവരുന്ന പുതിയ ബില്ലിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ ( കെ എൻ എം) കൊടിയത്തൂർ മണ്ഡലം കമ്മിറ്റി പന്നിക്കോട്ട് സംഘടിപ്പിച്ച, മുന്നേറ്റം - സമ്പൂർണ്ണ സംയുക്ത പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു.*
കെ.എൻ എം ജില്ലാ പ്രസിഡന്റ് സി. മരക്കാരുട്ടി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു.

*അശാസ്ത്രീയവും അപ്രായോഗികവുമായ ഖാദർ കമ്മിറ്റി റിപ്പോട്ട് പൊതു വിദ്യാഭ്യാസത്തെ തകർക്കുമെന്നും അതിനാൽ പിൻവലിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.*

വിചിന്തനം വാരികയുടെ ഗോൾഡൻ വരിക്കാരെ ചേർക്കുന്നതിന്റെ ഉത്ഘാടനം യു അബ്ദുല്ല ഫാറൂഖിക്ക് കോപ്പി നൽകി ജില്ല ട്രഷറർ വി കെ ബാവ നിർവഹിച്ചു. വിചിന്തനം സർക്കുലേഷൻ മാനേജർ ശബീർ കൊടിയത്തൂർ, അബ്ദുലത്ത്വീഫ് മാസ്റ്റർ കോവൂർ, ഹാഫിസ് റഹ്മാൻ മദനി പുത്തൂർ, ഷമൽ പൊക്കുന്ന്, ഇ മോയിൻ മാസ്റ്റർ, ഇ . അബ്ദുൽ ഹമീദ് മാസ്റ്റർ, മൈമൂന ടീച്ചർ സംസാരിച്ചു. മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ,റിസ് വാനുൽ മനാഫ് പി.എ, എം.ഫവാസ് മൂസ, പി വി നൗഷാദ്, സബീൽ പി.പി, മുഹമ്മദ് മോൻ കെ പി, അബ്ദുൽ മജീദ് മദനി നേതൃത്വം നൽകി.

Post a Comment

Previous Post Next Post