Trending

കുഞ്ഞു മനസ്സിൽ കനിവിന്റെ ഉറവ :,വയനാടിന്റെ കണ്ണീരൊപ്പാൻ ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾ







കുഞ്ഞുമനസ്സിൽ കനിവിന്റെ ഉറവ…. വയനാടിന്റെ കണ്ണീരൊപ്പാൻ ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ സമ്പാദ്യക്കുടുക്ക സ്കൂളിൽ എത്തിച്ചെന്ന് മാത്രമല്ല അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി സ്ഥലം MLA യെ നേരിട്ട് ഏല്പിക്കുകയും ചെയ്തു….
മുക്കം അഗസ്ത്യൻമുഴി AUP സ്കൂളിലെ കുട്ടികളാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകകളായി ശ്രദ്ധനേടിയത്.
ഫണ്ട് നേരിട്ടേൽപ്പിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നു എന്നറിഞ്ഞ
MLA ശ്രീ. ലിന്റോ ജോസഫ് തിരക്കുകൾക്കിടയിലും ഓടിയെത്തുകയും കുട്ടികളുമായി അല്പസമയം പങ്കുവയ്ക്കുകയുമായിരുന്നു.സ്കൂളിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ട ജനപ്രതിനിധിയെ കുട്ടികൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്.
ഔപചാരികത മാറ്റിവച്ച് mla തങ്ങൾക്കിടയിലേക്ക് കയറിവന്നപ്പോൾ കുട്ടികൾ സംഭാവനകൾ നൽകാൻ മത്സരിക്കുന്നുണ്ടായിരുന്നു.
ലഘുവായ ചോദ്യങ്ങളിലൂടെ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് ഒരു അധ്യാപകന്റെ ചാതുര്യത്തോടെ MLA കുട്ടികളുമായി സംവദിച്ചതും കൗതുകക്കാഴ്ചയായി. അധ്യാപകരും
PTA ഭാരവാഹികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.
വാർഡ് കൗൺസിലർ ജോഷില സന്തോഷ്,
ഹെഡ് മിസ്ട്രസ് മീവാർ KR,
പിടിഎ പ്രതിനിധികളായ PK മൻസൂർ,
അമൃതലിനീഷ്,
അധ്യാപകരായ
അജീഷ് V,
ഹാഷിദ് KCഎന്നിവർക്കൊപ്പം
UPഅബ്ദുൽ നാസർ,
KT നളേശൻ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post