Trending

എസ് .കെ .പൊറ്റക്കാടിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന മുളങ്കാടിന് സംരക്ഷണഭിത്തി നിർമ്മിക്കണം




മുക്കം ഇടിച്ചിൽ ഭീഷണി നേരിടുന്ന എസ്. കെ സ്മൃതിമന്ദിരം സ്ഥിതി ചെയ്യുന്ന മുളങ്കാടിന്റെ ചെറുപുഴ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകസമിതി യോഗത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.  ഇതിൻെറ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെയും മുളങ്കാടിന്റെയും പ്രാധാന്യമുയർത്തിപ്പിടിച്ച് ആഗസ്റ്റ് ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടത്താനും തീരുമാനിച്ചു. മുക്കത്ത് അവശേഷിക്കുന്ന ഏക പൊതുയിടം എന്ന നിലയ്ക്കും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തുരുത്ത് എന്ന നിലയിലും ഇതിൻെറ പ്രാധാന്യം. ഏറെയാണ് ത്രിതല പഞ്ചായത്തുകൾ, എം.എൽ.എ, എം.പി, മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ട് കാലങ്ങളായി. ഇനിയും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മുളങ്കാടും മുക്കം കടവ് പാലവും റോഡും നാമാവശേഷമാകും.

യോഗത്തിൽ സലാം കാലമൂല അധ്യക്ഷനായി. ഉമശ്രീ കിഴക്കുമ്പാട്ട്, ഷിംജി, ബൈജു മുക്കം, കരിം വെളുത്തേടത്ത്, ധ്രുവൻ, കെ. പി.രാഘവൻ,  എൻ.എം ആഷിർ , ജംഷീറാ മറിയം, ബാബു മാസ്റ്റർ, എ എം ജമീല. വീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post